Your Image Description Your Image Description

ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യാൻ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി-ഫ്രോഡ് സെന്ററാണ് ഇവരെ പിടികൂടിയത്.സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ സമീപിച്ചാണ് ഇരകളെ വലയിൽ വീഴ്ത്തിയിരുന്നത്.

ചെറിയ തുകകൾ വാഗ്ദാനം ചെയ്ത് ഇവരെക്കൊണ്ട് ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും തുറപ്പിക്കുകയും പിന്നീട് ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പണം കൈമാറ്റം ചെയ്യുകയുമായിരുന്നു ഇവരുടെ രീതി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണത്തിന്റെ ഉറവിടം മറച്ചുവെക്കാനും പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനുമായിരുന്നു സംഘം ഇത്തരത്തിലുള്ള മാർഗങ്ങൾ ഉപയോഗിച്ചിരുന്നത്.

Related Posts