Your Image Description Your Image Description

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ കേ​ര​ളീ​യ​ര്‍ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന നോ​ര്‍ക്ക റൂ​ട്ട്സി​ന്റെ പ്ര​വാ​സി ലീ​ഗ​ല്‍ എ​യ്ഡ് സെ​ല്ലി​ല്‍(​പി.​എ​ൽ.​എ​സി) സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, കു​വൈ​ത്ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​ഴ് ലീ​ഗ​ല്‍ ക​ണ്‍സ​ൽ​ട്ട​ന്റു​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

യു.​എ.​ഇ​യി​ലെ ഷാ​ര്‍ജ, ദു​ബൈ മേ​ഖ​ല​യി​ല്‍ അ​ഡ്വ. മ​നു ഗം​ഗാ​ധ​ര​ന്‍ (manunorkaroots@gmail.com, +971509898236 / +971559077686), അ​ഡ്വ. അ​ന​ല ഷി​ബു (analashibu@gmail.com, +971501670559) എ​ന്നി​വ​രും, അ​ബൂ​ദ​ബി​യി​ല്‍ അ​ഡ്വ. സാ​ബു ര​ത്നാ​ക​ര​ന്‍ (sabulaw9@gmail.com, +971501215342), അ​ഡ്വ. സ​ലീം ചൊ​ള​മു​ക്ക​ത്ത് (s.cholamukath@mahrousco.com, +971503273418) എ​ന്നി​വ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ത്തെ​ക്കു​റി​ച്ച അ​ജ്ഞ​ത​കൊ​ണ്ടും ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കാ​ര​ണ​വും ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ലും നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടു​ന്ന പ്ര​വാ​സി കേ​ര​ളീ​യ​ര്‍ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നോ​ര്‍ക്ക റൂ​ട്ട്‌​സ് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പി.​എ​ൽ.​എ.​സി. സാ​ധു​വാ​യ തൊ​ഴി​ൽ വി​സ​യി​ലോ വി​സി​റ്റി​ങ് വി​സ​യി​ലോ വി​ദേ​ശ​ത്തു​ള്ള കേ​ര​ളീ​യ​ർ​ക്ക് ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts