Your Image Description Your Image Description

വാട്‌സ്ആപ്പ് വഴി അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചതിന് ഒരാളെ ദുബായ് കോടതി ശിക്ഷിച്ചു. ഡിജിറ്റൽ ആശയവിനിമയങ്ങളിലെ നിയമപരമായ ഉത്തരവാദിത്തത്തിന് ഊന്നൽ നൽകി ഇയാൾക്ക് ഒരു മാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. കൂടാതെ, മൊബൈൽ ഫോൺ കണ്ടുകെട്ടി 5,000 ദിർഹം പിഴയും ചുമത്തി.

ഒരു കോർപറേറ്റ് ജീവനക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് കേസ് ആരംഭിച്ചത്. 2023 ഒക്ടോബറിൽ ദുബായിലെ അൽ സഫൂഹ് രണ്ടിൽ ഒരു കോർപറേറ്റ് ഓഫിസിൽ വച്ച് പരാതിക്കാരന് വ്യക്തിപരമായി അപമാനകരവും സൽപേരിന് ഹാനികരവുമായ സന്ദേശങ്ങൾ വാട്‌സ്ആപ്പ് വഴി ലഭിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. സന്ദേശങ്ങളുടെ വിവർത്തനം ചെയ്ത പകർപ്പുകൾ പരിശോധിക്കുകയും സാക്ഷിമൊഴികൾ ശേഖരിക്കുകയും പ്രാഥമിക മൊഴികൾ വിശകലനം ചെയ്യുകയും ചെയ്തു. പ്രതി സന്ദേശങ്ങൾ അയച്ചതായി സമ്മതിച്ചെങ്കിലും സംഭാഷണത്തിനിടെ തനിക്കെതിരെ നേരത്തേ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതികാരമായിട്ടാണ് അവ അയച്ചതെന്ന് വാദിച്ചു. എന്നാൽ അപമാനത്തിനും അപകീർത്തിക്കും നിയമം നൽകുന്ന നിർവചനങ്ങളെ ഇത് ന്യായീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ വാദം തള്ളി.

Related Posts