Your Image Description Your Image Description

വന്യജീവി ഭീഷണിയും അനുബന്ധ സംഘര്‍ഷവും നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ ഉര്‍ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ എന്‍. ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന മനുഷ്യ-വന്യജീവിസംഘര്‍ഷ ലഘൂകരണ-നിയന്ത്രണ സമിതിയുടെ ജില്ലാതലയോഗത്തില്‍ ബോധവത്കരണവും പ്രാദേശിക ജാഗ്രതസമിതികള്‍ പുന:സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കി. അതിവേഗപ്രതികരണ സംഘങ്ങള്‍ സജ്ജമാക്കണം; ബന്ധപ്പെടാനുള്ള കേന്ദ്രങ്ങളും പ്രാദേശികമായി ഭീഷണികൂടുതലുള്ള ഇടങ്ങള്‍ കണ്ടെത്തി അറിയിക്കാനും തദേശസ്വയംഭരണസ്ഥാപന അധ്യക്ഷരെ ചുമതലപെടുത്തും. തദേശവാസികളില്‍ സന്നദ്ധരായവരെ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ പ്രാഥമിക പ്രതിരോധസേനയും സജ്ജമാക്കുകയാണ്. ജില്ലയില്‍ 22 സംഘങ്ങള്‍ രൂപീകരിച്ചു. വനാതിര്‍ത്തികളില്‍ അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

മൃഗങ്ങളെ ആകര്‍ഷിക്കുന്ന പൈനാപ്പിള്‍, കശുവണ്ടി, പ്ലാവ്, മാവ്, വാഴ എന്നിവയുടെ കൃഷി വനാതിര്‍ത്തികളില്‍ ഒഴിവാക്കണം. കൃഷി നാശനഷ്ടങ്ങള്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കൃഷിനാശം, അപകടമരണം, പരിക്ക് എന്നിവക്കായി 3.65 കോടി രൂപ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts