Your Image Description Your Image Description

വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ എട്ട് ട്രെയിനുകളിലാണ് ഈ പുതിയ ക്രമീകരണം.

കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയ്യാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.

ചെന്നൈ സെൻട്രൽ – വിജയവാഡ വി.ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ – നാഗർകോവിൽ വി.ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂർ – ബെംഗളൂരു കന്റോൺമെന്റ് വി.ബി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – തിരുവനന്തപുരം വി.ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രൽ – മഡ്ഗാവ് വി.ബി എക്സ്പ്രസ്, മധുര – ബെംഗളൂരു കന്റോൺമെന്റ് വി.ബി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

Related Posts