Your Image Description Your Image Description

റെയിൽവേയിൽ ടെക്നീഷ്യൻ ഗ്രേഡ് 3, ടെക്നീഷ്യൻ ഗ്രേഡ് 1, സിഗ്നൽ തസ്തികകളിൽ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.ബി) അപേക്ഷ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം സി.ഇ.എൻ നമ്പർ: 02/2025. ആകെ 6238 ഒഴിവുകളാണുള്ളത്. (ഗ്രേഡ് 1 സിഗ്നൽ – 183, ഗ്രേഡ് 3 ടെക്നീഷ്യൻ – 6055).

തിരുവനന്തപുരം ആർ.ആർ.ബിയിൽ 197 പേർക്ക് അവസരമുണ്ട്. ഓരോ വിഭാഗത്തിലും വിവിധ ​ഗ്രേഡുകളിൽ ​ലഭ്യമായ ഒഴിവുകൾ – ഗ്രേഡ് – 1 സിഗ്നൽ 6, ടെക്നീഷ്യൻ ഗ്രേഡ് 3- ​ട്രാക് മേഷ്യൻ – 8, ബ്ലാക്സ്മിത്ത് – 11, കാരിയേജ് ആൻഡ് വാഗൺ – 107, ഡീസൽ ഇലക്ട്രിക്കൽ – 5, ഡീസൽ (മെക്കാനിക്കൽ) -2, ഇലക്ട്രിക്കൽ (ജി.എസ്)- 11, ഇലക്ട്രിക്കൽ (ടി.ആർ.ഡി) – 7, ഇ.എം.യു – 2, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് – 21, റിവെറ്റർ – 7, വെൽഡർ (ഒ.എ.എൽ) – 10. നിശ്ചിത ഒഴിവുകൾ എസ്.സി,എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ ബന്ധപ്പെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in ൽ. ജൂലൈ 28വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts