Your Image Description Your Image Description

നി​യ​മം ലം​ഘി​ച്ച 10 ടൂ​റി​സം ഓ​ഫീ​സു​ക​ൾ റി​യാ​ദി​ൽ അ​ട​ച്ചു​പൂ​ട്ടി. റി​യാ​ദി​ലെ ട്രാ​വ​ൽ, ടൂ​റി​സം ഏ​ജ​ൻ​സി​ക​ളി​ൽ​ ടൂ​റി​സം മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ പ​രി​ശോ​ധ​ന​യി​ലാ​ണ്​​ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ഓ​ഫിസു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തു​ട​നീ​ളം ടൂ​റി​സം, ട്രാ​വ​ൽ നി​ബ​ന്ധ​ന​ക​ളും ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച ‘ഞ​ങ്ങ​ളു​ടെ അ​തി​ഥി​ക​ൾ ഒ​രു മു​ൻ​ഗ​ണ​ന’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​ണി​ത്.

ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​​ന്റെ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നും നി​യ​മ​വി​രു​ദ്ധ​മാ​യി ഉം​റ, സ​ന്ദ​ർ​ശ​ന യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​നു​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ലൈ​സ​ൻ​സി​ല്ലാ​ത്ത ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കു​ന്ന​തും മ​ക്ക​യി​ലും മ​ദീ​ന​യി​ലും വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ അ​വ​രെ പാ​ർ​പ്പി​ക്കു​ന്ന​തും നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ടൂ​റി​സം സ​ർ​വി​സ് ഓ​ഫിസു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​​ന്റെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ്​ ഈ ​കാ​മ്പ​യി​ൻ.

Related Posts