Your Image Description Your Image Description

റഷ്യയിൽ ഉടനെ വാട്സ്ആപ്പ് നിരോധിക്കുമെന്ന് റിപ്പോർട്ട്. പകരം പുറത്തിറക്കുന്ന ആപ്പ് പണിപ്പുരയിലാണ്. `മാക്സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ് പൗരന്മാരെ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ട്.

വാട്ട്‌സ്ആപ്പ് റഷ്യൻ വിപണി വിടാനുള്ള സമയമായെന്നും മെറ്റയെ റഷ്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും റഷ്യൻ ഇൻഫർമേഷൻ ടെക്‌നോളജി കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് ആന്റൺ ഗൊറെൽകിൻ പറഞ്ഞു. എന്നാൽ വാട്ട്‌സ്ആപ്പ് നിരോധനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പങ്കുവെച്ചിട്ടില്ല. രാജ്യത്ത് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും 2022 മുതൽ നിരോധിച്ചിട്ടുണ്ട്.

Related Posts