Your Image Description Your Image Description

ഒ​റ്റ ദി​വ​സ​ത്തെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​യാ​ദി​ലെ കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ത​ങ്ങ​ളു​ടെ മു​ൻ​കാ​ല റെ​ക്കോ​ഡു​ക​ൾ മ​റി​ക​ട​ന്നു​കൊ​ണ്ട് ഒ​രു പു​തി​യ നാ​ഴി​ക​ക്ക​ല്ല് സ്ഥാ​പി​ച്ചു. 2025 ജൂ​ലൈ 31നാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം1,42,000 ത്തി​ൽ അ​ധി​ക​മാ​യ​ത്. 2024 ആ​ഗ​സ്റ്റ് ഒ​ന്നി​ന് 1,31,000 യാ​ത്ര​ക്കാ​രെ​ന്ന റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മു​ൻ​കാ​ല റെ​ക്കോ​ഡ് ആ​ണ് ഇ​തോ​ടെ മ​റി​ക​ട​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 39 ല​ക്ഷ​ത്തി​ലെ​ത്തി​യ​താ​യാ​ണ് ക​ണ​ക്ക്. ഇ​ത് യാ​ത്ര ഗ​താ​ഗ​ത​ത്തി​ലെ ഗ​ണ്യ​മാ​യ വ​ള​ർ​ച്ച​യെ​യും ത​ല​സ്ഥാ​ന​ത്ത് വ്യോ​മ​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ വി​മാ​ന​ത്താ​വ​ളം റെ​ക്കോ​ഡ് വി​മാ​ന സ​ർ​വി​സു​ക​ളും രേ​ഖ​പ്പെ​ടു​ത്തി.

Related Posts