Your Image Description Your Image Description

യുഎഇയോടേ ചേർന്നുള്ള ഒമാൻ അതിർത്തിയായ മുസന്ദത്ത് പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖ ആയി. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്‌റാഹിം ബിൻ സഊദ് അൽ ബുസൈദി പറഞ്ഞു. 2028 രണ്ടാം പാദത്തോടെ വിമാനത്താവളം നിർമാണം പൂർത്തിയാക്കും.

മേഖലയുടെ തന്നെ വികസനത്തിന് പുതിയ വേഗം കൈവരിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളം വഴിയൊരുക്കും. റൺവേ, ടാക്‌സി വേ, ടെർമിനൽ, സർവീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളാണ് മുസന്ദം വിമാനത്താവളത്തിൽ ഒരുക്കുന്നത്. വർഷത്തിൽ 250,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് വിമാനത്താവളം.

Leave a Reply

Your email address will not be published. Required fields are marked *