Your Image Description Your Image Description

സമൂഹ മാധ്യമ പ്ലാറ്റ്​ഫോമായ ടിക്​ടോക്​ കഴിഞ്ഞ മൂന്നു മാസത്തിനിടെ യു.എ.ഇയിൽ 10 ലക്ഷം വീഡിയോകൾ പിൻവലിച്ചു. ഉള്ളടക്കങ്ങളിൽ കമ്പനി മുന്നോട്ടുവെച്ച സാമൂഹികമായ മാർഗ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ വീഡിയോകളാണ്​ പിൻവലിച്ചത്​.

ഇതേകാലയളവിൽ 1,40,000 തത്സമയ വീഡിയോളും 87,000 ലൈവ്​ ഹോസ്റ്റിങ് വീഡിയോകളും ടിക്​ടോക്​ പിൻവലിച്ചിട്ടുണ്ട്​​. ഈ വർഷം ആദ്യ പാദത്തിൽ പുറത്തിറക്കിയ കമ്യൂണിറ്റി ഗൈഡ്​ലൈൻസ്​ എൻഫോഴ്​സ്​മെന്‍റ്​ റിപോർട്ടിലാണ്​ ഇതു സംബന്ധിച്ച കണക്കുകൾ​. മിഡിൽ ഈസ്റ്റ്​, നോർത്ത്​ ആഫ്രിക്ക (മെന) മേഖലകളിലുടനീളം കമ്പനി അതിന്‍റെ സുരക്ഷാ നടപടികൾ എങ്ങനെ വർദ്ധിപ്പിക്കുന്നുവെന്ന്​ വിശദീകരിക്കുന്നതാണ്​ റിപോർട്ട്​.

Related Posts