Your Image Description Your Image Description

തൃശൂർ: മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. തൃശൂർ മണലൂർ സ്വദേശിയായ അഭിഭാഷകനെ പേരാമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിരിഞ്ഞ ഇയാൾ ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ആക്ഷേപം. ഞായറാഴ്ചകളിൽ അച്ഛനൊപ്പം കുട്ടികളെ വിട്ടുകൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് പീഡനം നടന്നത്.

മാതാവിനോട് പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ പരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പോക്‌സോ കേസും ചാർജ് ചെയ്തിട്ടുണ്ട്.

Related Posts