Your Image Description Your Image Description

ആലപ്പുഴ: ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേർക്ക് പരിക്ക്. കൊല്ലക്കടവ് പാറാട്ട് വീട് സാം (66), ഭാര്യ അജിത (60), മകൾ റൈസ (37), റൈസയുടെ മകൾ ആൻപ്രിയ (11) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 4.10ന് ആലപ്പുഴ കടപ്പുറം ബൈപാസ് മേൽപാലത്തിൽ അപകടം നടന്നത്.

എതിർദിശയിൽനിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോയ ക്രെറ്റയും എതിർദിശയിൽ നിന്ന് വന്ന ഫോർച്യൂണറും തമ്മിൽ കൂട്ടിയിരിക്കുകായിരുന്നു.

ക്രെറ്റ കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിയപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് അൽപ നേരം ഗതാഗത തടസമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *