Your Image Description Your Image Description

പത്തനംതിട്ട: സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് പത്തനംതിട്ട കൊടുമണ്ണിൽ സ്ത്രീ ആത്മഹത്യ ചെയ്തു. കൊടുമൺ സ്വദേശി ലീലാമ്മ നീലാംബരനാണ് മരിച്ചത്. അമിത അളവിൽ ഗുളിക കഴിച്ചതായി സംശയമുള്ള ഭർത്താവിനെയും ഇളയ മകനെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് ലീലാമ്മ നീലാംബരനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ്പയെടുക്കുകയും അതിന്റെ പേരില്‍ നിരവധി തവണ ബാങ്ക് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയത്.

Related Posts