Your Image Description Your Image Description

വേ​ന​ൽ​ക്കാ​ല​ത്തെ ഉ​ച്ച​സ​മ​യ​ത്തെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലെ ജോ​ലി​ക​ൾ​ക്കു​ള്ള വി​ല​ക്ക് ക​മ്പ​നി​ക​ൾ 99.96 ശ​ത​മാ​ന​വും പാ​ലി​ച്ച​താ​യി തൊ​ഴി​ൽ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 17,600ല​ധി​കം തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​റും ആ​റ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് തൊ​ഴി​ൽ ബ​ന്ധ​ങ്ങ​ൾ​ക്കാ​യു​ള്ള അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഖീ​ൽ അ​ബു ഹു​സൈ​ൻ പ​റ​ഞ്ഞു.

ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ ഉ​ച്ച​ക്ക് 12 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​താ​ണ് നി​രോ​ധി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളെ ക​ടു​ത്ത ചൂ​ടി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. മൂ​ന്ന് മാ​സ​ത്തേ​ക്ക് ഈ ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്, മു​മ്പ് ഇ​ത് ര​ണ്ടു​മാ​സ​മാ​യി​രു​ന്നു.

Related Posts