Home » Blog » Kerala » ഫയർ-ബോൾട്ടിന്റെ പുതിയ ‘ബോൾട്ട്’ ബ്രാൻഡ് സ്മാർട്ട്‌ഫോണുകൾ ഉടൻ വിപണിയിൽ; വില 20,000 രൂപയിൽ താഴെ
images (46)

ജനപ്രിയ വെയറബിൾ ബ്രാൻഡായ ഫയർ-ബോൾട്ട് സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് ചുവടുവെയ്ക്കുന്നു. കമ്പനിയുടെ പുതിയ ‘ബോൾട്ട്’ ബ്രാൻഡിന് കീഴിലുള്ള ആദ്യ സ്മാർട്ട്‌ഫോൺ ഓഗസ്റ്റ് 25-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി ഫ്ലിപ്കാർട്ടിൽ പ്രത്യേക മൈക്രോസൈറ്റ് തത്സമയമായിട്ടുണ്ട്. ബ്ലോട്ട്‌വെയറുകളോ അനാവശ്യ ആപ്പുകളോ ഇല്ലാത്ത ക്ലീൻ സോഫ്റ്റ്‌വെയർ അനുഭവം പ്രദാനം ചെയ്യുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

 

ഫ്ലാറ്റ് ഫ്രെയിം ഡിസൈനിൽ എത്തുന്ന ഫോണിന് സെൽഫി ക്യാമറയ്ക്കായി മധ്യഭാഗത്ത് ഹോൾ-പഞ്ച് കട്ടൗട്ടാണുള്ളത്. പവർ, വോളിയം ബട്ടണുകൾ വലതുവശത്തായി നൽകിയിരിക്കുന്നു. തവിട്ട് നിറത്തിലുള്ള ഫിനിഷിലാണ് ആദ്യ ചിത്രം പുറത്തുവന്നിട്ടുള്ളത്. ആദ്യ മോഡൽ ‘ബോൾട്ട് ഇവോ 4ജി’ ആയിരിക്കുമെന്നാണ് സൂചന. ഗീക്ക്ബെഞ്ച് വിവരങ്ങൾ പ്രകാരം യൂണിസോക് T7250 എൻട്രി-ലെവൽ ചിപ്‌സെറ്റ്, 4GB റാം, ആൻഡ്രോയിഡ് 16 എന്നിവ ഇതിലുണ്ടാകും.

 

ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 20,000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് വിഭാഗത്തിലാകും ഫോൺ എത്തുയെന്നാണ് റിപ്പോർട്ടുകൾ. എച്ച്.എം.ഡി, ലാവ, സാംസങ്, പോകോ തുടങ്ങിയ ബ്രാൻഡുകളോടാകും പ്രധാന മത്സരം. ഭാവിയിൽ ഇവോ, ഏസ് സീരീസുകളിലായി കൂടുതൽ 4G, 5G ഫോണുകൾ പുറത്തിറക്കാൻ ഫയർ-ബോൾട്ടിന് പദ്ധതിയുണ്ട്. എല്ലാ ഫോണുകളും ഇന്ത്യയിൽ തന്നെയായിരിക്കും നിർമ്മിക്കുക.