Home » Blog » kerala Max » വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ ‘ഏൻന്തയ്യ സാമി…’ വീഡിയോ ഗാനം പുറത്ത്
15

പ്രണയത്തിൻ്റെ വിവിധ ഭാവതലങ്ങളുമായ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ പ്രണയാർദ്ര ഗാനം ‘ഏൻന്തയ്യ സാമി…’ പുറത്തിറങ്ങി. മുമ്പ് ഇരുവരുടേയും വിവാഹത്തിന് പിന്നാലെ സ്പെഷൽ സർപ്രൈസ് ഗാനമായി ‘ഏൻന്തയ്യ സാമി…’ ടീസർ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-നാണ് ‘രണബാലി’യുടെ വേൾ‍ഡ് വൈഡ് റിലീസ്.

ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്ന ഗാനം ഓരോ ഭാഷയിലും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്.

തെലുങ്കിൽ ‘ഏൻന്തയ്യ സാമി…’ എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിൽ ‘എന്തേ കണ്ണാലേ’, തമിഴിൽ ‘യേദയ്യ സാമീ’, കന്നഡയിൽ ‘എനയ്യ സാമി’ എന്നും ഹിന്ദിയിൽ ‘ഒ മേരി സാജൻ’ എന്നുമാണ് എത്തിയിരിക്കുന്നത്. അജയ്-അതുൽ സംഗീതത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും അജയ് ഗൊഗവാലേയുമാണ്. സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ സിജു തുറവൂരിന്‍റേതാണ് വരികൾ, തമിഴിൽ വിവേകയാണ് വരികളൊരുക്കിയിരിക്കുന്നത്. കന്നഡയിൽ വരദരാജ് ചിക്കബല്ലാപുരയുടേതാണ് വരികള്‍. മൂന്ന് ഭാഷയിലും ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാർത്തിക്കും ചേർന്നാണ്. ഹിന്ദിയിൽ ഷിദിജ് പട്‍വർദന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും ജാവേദ് അലിയും ചേർന്നാണ്.

പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് സിനിമയുടെ മുമ്പ് പുറത്തിറങ്ങിയ ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

“സിംഗനമല ബൊബ്ബിലി രണബാലി” എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിക്കുന്നത്. ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ‘രണബാലി’യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.

നിർമ്മാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് – അതുൽ, ക്യാമറ: നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: കൃതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോസാനം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റോബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിഷെട്ടി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Leave a Reply

Your email address will not be published. Required fields are marked *