Home » Blog » kerala Max » കൊല്ലം കള്ളനോട്ട് കേസ്: നിർണായക രേഖകൾ ക്രൈംബ്രാഞ്ചിന്; ഒരു കോടി നിക്ഷേപിച്ചത് ടിൻസി
5

കൊല്ലം: കൊല്ലം കള്ളനോട്ട് കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചു. മുഖ്യപ്രതി സിബിയോണിൻ്റെ ഭാര്യ ടിൻസി അയച്ച ശബ്ദ സന്ദേശങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇടപാട് നടത്തിയത് കള്ളപ്പണം ആണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.

ഒരു കോടി നിക്ഷേപിച്ചത് ടിൻസിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടിൻസി ഒരു കോടി രൂപ നിക്ഷേപിച്ചത് നേരിട്ടാണെന്നുമുള്ള നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. വലിയ നിക്ഷേപം എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് കാട്ടി ബാങ്കും നോട്ടീസ് നൽകിയിരുന്നു. രണ്ട് ബാങ്കുകളിലായി നാല് അക്കൗണ്ടുകളാണ് സിബിയോണിനും ഭാര്യക്കും ഉള്ളത്.

അതേസമയം, ജില്ലാ കോടതി ജാമ്യം നിരസിച്ചതിന് പിന്നാലെ ടിൻസി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *