
തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിന്റെ ടിക്കറ്റുകൾ സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയ്ക്കാണ് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ ഔദ്യോഗികമായി പരാതി കൈമാറിയത്.
യഥാർത്ഥ വിലയേക്കാൾ ഉയർന്ന നിരക്കിൽ സമൂഹമാധ്യമങ്ങളിലൂടെ ചിലർ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെസിഎയുടെ നടപടി. ഇത്തരം അനധികൃത വിൽപ്പനകൾ യഥാർത്ഥ ക്രിക്കറ്റ് ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്
സെപ്റ്റംബർ 17ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്. കെസിഎയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ ടിക്കറ്റ് ജീനി വഴി മാത്രം ലഭ്യമാക്കിയ ടിക്കറ്റുകൾ വെറും 12 മണിക്കൂറിനുള്ളിൽ പൂർണമായും വിറ്റുതീർന്നിരുന്നു.
വ്യാജ ടിക്കറ്റ് വിൽപ്പനയും കരിഞ്ചന്തയും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കണമെന്നും അനധികൃത വിൽപ്പനക്കാർക്കെതിരെ അടിയന്തര ഇടപെടൽ നടത്തണമെന്നും കെസിഎ ആവശ്യപ്പെട്ടു.
