മഞ്ഞപ്ര : മാസങ്ങളായി പൊതുവഴിയിൽ പാർ ക്ക് ചെയ്തിരിക്കുന്ന കാർ നീക്കം ചെയ്യണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു. മഞ്ഞപ്ര ചാറ്റുപാടം കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻപിലാണ് ഈ വാഹനം മാസങ്ങളായി ഇവിടെ കിടക്കുന്നത്. വളവിൽ അലക്ഷ്യമായി കിടക്കുന്നത് മൂലം ഏറെ അപകടങ്ങൾക്കും ഇത് കാരണമായേക്കാം. ആസ്പത്രിയിൽ ചികിൽസക്കായി എത്തുന്ന രോഗികളുടെ വാഹനങ്ങൾ
പാർക്ക് ചെയ്യാൻ ഇടമില്ലാത്ത ഇവിടെയാണ് ഈ വാഹനം ഏറെ നാളെയായി ഇവിടെ കിടക്കുന്നത്. ഇരുചക്രവാഹന യാത്രക്കാരുടെയും മറ്റു വാഹനങ്ങളുടെയും കൂടാതെ കാൽനട യാത്രക്കാരുടെയും സുഗമമായ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ബദ്ധപ്പെട്ട അധികാരികളുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു. നിരവധി ആളുകൾ അനുദിനം കടന്ന് പോകുന്ന വഴി കൂടിയാണ് ഇത്. മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി, പൂത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സെൻറ് മേരീസ് സ്‌കൂൾ, ജോതിസ് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള എളുപ്പ വഴി കൂടിയാണ് ഇത്.
ചിത്രം : കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ മാസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന കാർ.
