Home » Blog » kerala Max » ഹോണ്ടയുടെ പുതിയ ഹൈബ്രിഡ് എസ്‌യുവി ഇസഡ്ആർ-വി ഇ:എച്ച്ഇവി ഇന്ത്യയിൽ
IMG-20260727-WA0005

കൊച്ചി: ഹോണ്ട കാർസ് ഇന്ത്യ പുതിയ ഫ്ലാഗ്ഷിപ്പ് ഹൈബ്രിഡ് എസ്‌യുവിയായ ഇസഡ്ആർ-വി ഇ:എച്ച്ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് ഡെലിവറികൾ ആരംഭിച്ചു. ജപ്പാനിൽ നിന്ന് പൂർണമായും നിർമ്മിച്ച വാഹനമായാണ് (സിബിയു) ഇത് ഇന്ത്യയിലെത്തുന്നത്. ഡൽഹി എക്‌സ്-ഷോറൂം പ്രാരംഭ വില ₹47.99 ലക്ഷമാണ്. 2.0 ലിറ്റർ ഇ:എച്ച്ഇവി സ്പോർട്സ് ഹൈബ്രിഡ് പവർട്രെയിനാണ് വാഹനത്തിന് കരുത്തേകുന്നത്. 184 പി.എസ്. കരുത്തും 315 എൻഎം ടോർക്കും 22.8 കിലോമീറ്റർ ഇന്ധനക്ഷമതയും ഈ എസ്‌യുവിക്ക് ലഭിക്കും. ഫുൾ എൽഇഡി ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, പ്രീമിയം ലെതർ ഇന്റീരിയർ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയും വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. ഇന്ത്യയ്ക്കായി അനുവദിച്ച ആദ്യ രണ്ട് ബാച്ചുകളിലെ വാഹനങ്ങൾ ഇതിനകം ബുക്ക് ചെയ്തതായി ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു.