Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്‌ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​നാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​നി ഒ​ഴി​വു​ള്ള​ത്​ 29069 സീ​റ്റു​ക​ൾ. ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴി​വു​ള്ള​ത്‌ കൊ​ല്ലം ജി​ല്ല​യി​ലാ​ണ്‌- 3133. ര​ണ്ടാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​ന്‌ ഈ ​മാ​സം 11ന്‌ ​വൈ​കി​ട്ട്‌ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്കും മു​മ്പ് അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്‌​മെ​ന്റ്‌ ല​ഭി​ക്കാ​ത്ത​വ​ർ​ക്കും അ​വ​സ​ര​മു​ണ്ട്‌. മെ​റി​റ്റ്‌ ക്വാ​ട്ട​യു​ടെ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​നൊ​പ്പം മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ലെ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​നു​ള്ള അ​പേ​ക്ഷ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്‌. സം​സ്ഥാ​ന​ത്ത്‌ ഇ​തു​വ​രെ 3,48,906 കു​ട്ടി​ക​ളാ​ണ്‌ പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം നേ​ടി​യ​ത്‌.

Leave a Reply

Your email address will not be published. Required fields are marked *

Related Posts