Your Image Description Your Image Description

ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് ചെ​ല്ലാ​നം അ​ര​യാ​ലു​ങ്ക​ൽ വീ​ട്ടി​ൽ സാ​ബു​വാ​ണ്​ (42) പ​ടി​യി​ലാ​യ​ത്.

സാ​ധ​ന​ങ്ങ​ൾ ക​ട​യി​ൽ കൊ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്കൂ​ട്ട​റി​ലെ​ത്തി പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഈ​മാ​സം 17ന് ​കോ​ടം​തു​രു​ത്ത് പി.​എ​സ് ക​വ​ല​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കു​ത്തി​യ​തോ​ട് പൊ​ലീ​സ്​ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related Posts