Your Image Description Your Image Description

 

ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം നല്കി വരുന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജന(പി.എം.എം.വി.വൈ.) പദ്ധതിയിൽ 2025-26 കാലയളവിലെ ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ വർധിപ്പിക്കുന്നതിനായുള്ള ദേശീയതല എൻറോൾമെന്റ് ഡ്രൈവ് ഓഗസ്റ്റ് 15 വരെ തുടരും. ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ രജിസ്‌ട്രേഷൻ ക്യാമ്പുകൾ, പോഷൺ അഭിയാൻ ടീമുകളുമായി സഹകരിച്ച് എഫ്ആർഎസ് ഡ്രൈവ്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ സഹകരണത്തോടെ ബാങ്ക് അക്കൗണ്ട് തുറക്കൽ എന്നിവ നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടി സന്ദർശിക്കുക.

Related Posts