Your Image Description Your Image Description

ടെഹ്റാന്‍: ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇറാന്‍. 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമ ആഘാതം ഇറാന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ഇറാന്‍ നടത്തി വരുന്നത്. റഷ്യയുടെ എസ്യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഇതിന് പകരമായിട്ടാണ് ഇപ്പോള്‍ ചൈനയുമായി ഇറാന്‍ ചര്‍ച്ചകള്‍ ശക്തമാക്കിയിരിക്കുന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

‘ഇറാന്‍ അവരുടെ വ്യോമസേനയെ പെട്ടെന്ന് തന്നെ ആധുനികവത്ക്കരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ റഷ്യന്‍ വിമാനത്തേക്കാള്‍ താങ്ങാനാവുന്നതും വിലകുറഞ്ഞതുമായ ഒരു ബദലായി ചൈനീസ് വിമാനങ്ങളെ അവര്‍ കാണുന്നു’ ദി മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ ചൈന സന്ദര്‍ശിച്ച സമയത്ത് ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. ചൈനീസ് നിര്‍മിത ‘4++ തലമുറ’ J-10CE ജെറ്റുകള്‍ വാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഇറാന്‍ നടത്തുന്നത്. നിലവില്‍ പാക് സൈന്യത്തിന്റെ ഭാഗമായിട്ടുള്ള ഈ വിമാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് ഇറാന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts