Home » Blog » kerala Max » ‘പുടിൻ നിങ്ങളെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കും, അനുവദിക്കരുത്’ ; ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങൾക്ക് സെലെൻസ്കിയുടെ മുന്നറിയിപ്പ്
6

ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധത്തിൽ വിദേശ പൗരന്മാരെ റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നുവെന്ന ആരോപണവുമായി യുഎൻ പൊതുസഭയിൽ റഷ്യക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഇന്ത്യയടക്കം 47 രാജ്യങ്ങളിലെ പൗരന്മാരെ റഷ്യ യുദ്ധത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് സെലെൻസ്കി ആരോപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തങ്ങളുടെ പൗരന്മാരെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുഎൻ പൊതുസഭയുടെ 81-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലെൻസ്കി.

ഇന്ത്യ, ഘാന, നേപ്പാൾ, തജിക്കിസ്ഥാൻ, യെമൻ, കെനിയ, സിംബാബ്‌വെ, ക്യൂബ, ബെലാറൂസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പൗരന്മാരെ റഷ്യ യുദ്ധത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് സെലെൻസ്കി പറഞ്ഞത്. വ്യാജ വാഗ്ദാനങ്ങളിലൂടെയും ചതിക്കുഴികളിലൂടെയും വിദേശ പൗരന്മാരെ റഷ്യയിലെത്തിച്ച് സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നതായും സെലെൻസ്കി ആരോപിച്ചു. റഷ്യക്കാരല്ലാത്ത നിരവധി പേർ യുദ്ധഭൂമിയിൽ കൊല്ലപ്പെടുന്നുണ്ട്. ഇവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പൗരന്മാരെ സംരക്ഷിക്കണമെന്നും അവരെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമാകാൻ അനുവദിക്കരുതെന്നും അദ്ദേഹം രാജ്യങ്ങളോട് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *