Your Image Description Your Image Description

വിഷ്വൽ ഇഫക്റ്റുകളുടെ പണി തീരാത്തതിനാല്‍ മോഹന്‍ലാല്‍ അടക്കം വന്‍ താര നിര അഭിനയിക്കുന്ന  വിഷ്ണു മഞ്ചുവിന്‍റെ ഫാന്‍റസി മിത്തോളജിക്കല്‍ ചിത്രം കണ്ണപ്പ റിലീസ് പുതിയ തീയതിയിലേക്ക് മാറ്റി. ഏപ്രിൽ 9 ന് എക്‌സിലാണ് കണ്ണപ്പയുടെ പുതിയ റിലീസ് തീയതി  വിഷ്ണു മഞ്ചു പ്രഖ്യാപിച്ചത്.ചിത്രത്തില്‍ ‘കിരാത’ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഹന്‍ലാല്‍ കഥാപാത്രം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥ് പുറത്തിറക്കി. ഇതിന്‍റെ ചിത്രങ്ങള്‍ നായകന്‍ വിഷ്ണു മഞ്ചുതന്നെ എക്സില്‍ പങ്കുവച്ചു. ജൂണ്‍ 27ആണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. വിഷ്ണു മഞ്ചു, ചിത്രത്തിന്‍റെ നിര്‍മ്മാതാവും നടനുമായ മോഹന്‍ ബാബു, കൊറിയോഗ്രാഫര്‍ പ്രഭുദേവ എന്നിവര്‍ ചേര്‍ന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

ഒരു ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശിവഭഗവാനായി അക്ഷയ് കുമാര്‍ എത്തുന്ന ചിത്രത്തില്‍ പാര്‍വതീ ദേവിയായി എത്തുന്നത് കാജല്‍ അഗര്‍വാള്‍ ആണ്. കിരാത എന്ന റോളിലാണ് മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കില്‍  ചിത്രത്തില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts