Your Image Description Your Image Description

ഇസ്ലാമാബാദ്: ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് കെഎഫ്‍സിയുടെ പിന്തുണയുണ്ടെന്നാരോപിച്ച് പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം ആളിക്കത്തുന്നു. ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്‍റ് ചെയിൻ കെന്‍ററക്കി ഫ്രൈഡ് ചിക്കൻ എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുടെ ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് പാകിസ്ഥാനിൽ ആക്രമണങ്ങൾ വ്യാപകമാകുകയാണ്. നൂറുകണക്കിന് ആളുകൾ ഇതിനോടകം തന്നെ അറസ്റ്റിലായിട്ടുണ്ട്. ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഒരാൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെത്തുടർന്ന് പാകിസ്ഥാനിൽ ഉടനീളം കെഎഫ്‍സി ഫ്രൈഡ് ചിക്കൻ ഷോപ്പുകൾക്ക് ഇപ്പോൾ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts