Home » Blog » kerala Max » പവർകട്ടിനെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ; യുവാവിനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്!
lift-680x450

പാലക്കാട് വടക്കഞ്ചേരിയിൽ ജിമ്മിൽ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ പവർകട്ടിനെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് ഫയർഫോഴ്സ് തുണയായി. വടക്കഞ്ചേരി ടൗണിലെ ഒരു ജിമ്മിൽ പോയിട്ട് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടയിലാണ് കിഴക്കഞ്ചേരി വടക്കത്തറ സ്വദേശിയായ മഹേഷിന് ഈ ദുരനുഭവം ഉണ്ടായത്. പെട്ടെന്ന് വൈദ്യുതി നിലച്ചതിനെ തുടർന്ന് ലിഫ്റ്റിൽ അകപ്പെട്ട ഇദ്ദേഹം ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാണ് ചുറ്റുമുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഏകദേശം ഒരു മണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ, വൈദ്യുതി തിരികെ വന്നിട്ടും ലിഫ്റ്റ് തുറക്കാൻ കഴിയാതെ വന്നതോടെ ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വടക്കഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് മഹേഷിനെ സുരക്ഷിതമായി പുറത്തെത്തിക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *