Your Image Description Your Image Description

ആലപ്പുഴ ; ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം.രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം.

സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്ക് ഷോക്കേറ്റതെന്ന് വിവരം.വൈദ്യുതാഘാതമേറ്റ് ഉടൻ തന്നെ ശിവൻകുട്ടി മരിച്ചു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *