Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്വകാര്യ ബസ്‌ ഡ്രൈവര്‍ അറസ്റ്റിൽ. വള്ളിക്കുന്നം കടുവിനാല്‍ മുറിയില്‍ അരുണ്‍ സോമനെയാണ് (32) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പ്രതി.കടയില്‍ സാധനം വാങ്ങാന്‍ പോയ പതിനഞ്ചുവയസ്സുകാരനെ അച്ഛന്‌റെ സുഹൃത്തെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.കുട്ടി കരഞ്ഞ് നിലവിളിച്ചിട്ടും പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *