Your Image Description Your Image Description

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) വിജയകരമായി വിക്ഷേപിച്ചു. 11,284 കോടി രൂപ ചെലവിലാണ് നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) എന്ന അത്യാധുനിക ഉപഗ്രഹം വികസിപ്പിച്ചെടുത്തത് .

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് വൈകുന്നേരം 5.40 ന് ജിഎസ്എൽവി എഫ്-16 റോക്കറ്റ് ഉപയോഗിച്ചാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്.ശ്രീഹരിക്കോട്ടയിൽ നിന്നു കൊണ്ട് ഐ.എസ്.ആർ.ഒ., നാസ ശാസ്ത്രജ്ഞർ റോക്കറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ചു. കൃത്യം 157 സെക്കൻഡിൽ, ഇന്ധനം തീർന്നുപോയ അടിഭാഗം വേർപെട്ട് കടലിലേക്ക് വീണു.171-ാം സെക്കൻഡിൽ, റോക്കറ്റ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്തുകടന്ന നിസാർ ഉപഗ്രഹം കൃത്യം 1115-ാം സെക്കൻഡിൽ, അതായത് 19-ാം മിനിറ്റിൽ, നിസാർ ഉപഗ്രഹം ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ ഉയരത്തിൽ സ്ഥാനം പിടിച്ചു.

Related Posts