കണ്ണൂർ: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകവേ, നാലാമതായി കെ.മുരളീധരന് വേണ്ടിയും ഫ്ലക്സ്സ് വച്ച് അണികൾ. കണ്ണൂർ പഴയങ്ങാടിയിലാണ് മുരളീധരൻ അനുകൂലികൾ ബാനർ ഉയർത്തിയത്. ‘നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’ എന്നാണ് ബാനറിലെ വാചകം. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ കെ. മുരളീധരൻ ഇന്ന് രാവിലെ പരിഹാസ രൂപേണ ഒരു പരാമർശം നടത്തിയിരുന്നു.
‘മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതായിരിക്കും എന്നായിരുന്നു കെ.മുരളീധരന്റെ പരാമർശം’. അതിന് പിന്നാലെയാണ് കണ്ണൂരിൽ കെ.മുരളീധരനായി ഫ്ലക്സ് ഉയർന്നിരിക്കുന്നത്. ഇതിന്റെ തുടർ ചലനങ്ങൾ ഉണ്ടാവുമോ എന്നാണ് ഇനി അറിയേണ്ടത്.
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമായിക്കെയാണ് കെ.മുരളീധരന് വേണ്ടി ഫ്ലക്സ് ബോർഡ് ഉയർന്നിരിക്കുന്നത് എന്നുതും ശ്രദ്ധേയമാണ്
