
കൊട്ടാരക്കര: ആഗോള ക്രൈസ്തവ കൂട്ടായ്മയായ വേൾഡ് ക്രിസ്ത്യൻ ചർച്ച് ഫെഡറേഷൻ (ഡബ്ള്യൂ സിസിഎഫ്) കൊല്ലം ജില്ലാ സമ്മേളനം
ഗ്ലോബൽ ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ ഉദ്ഘാടനം ചെയ്തു. അഡ്വ.റോയി വാരിക്കാട് അധ്യക്ഷത വഹിച്ചു.ബെന്നി കോട്ടപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു. രാജൻ കണ്ണാട്ട്, ഫാ. ഷൈജു കുര്യൻ ,ഫാ എൽ വർഗീസ് , ഫാ.ജോൺസൺ മുളമൂട്ടിൽ, റവ.വൈ. ജോർജ്, കെ ഒ. രാജുക്കുട്ടി, ഡോ. റോയിസ് മല്ലശ്ശേരി, അരുൺ രാജ് പുയപ്പള്ളി, അഡ്വ.ജേക്കബ് ജോൺ, കെ ജോർജ് പണിക്കർ,ഡി.കുഞ്ഞുമോൻ, ബിജു ചെറിയാൻ,കെ എൽ ജോൺകുട്ടി ഐപിഎസ് , മാത്യു സാം, ജോൺസൺ കോടിയാട്ട്, അനിൽ വർഗീസ്, ജോൺ പി,സാംസൺ പാളക്കോണം എന്നിവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികൾ :
ഫാ.എൽ വർഗീസ്,ഫാ വൈ ജോർജ്,ഫാ ജോൺസൺ മുളമൂട്ടിൽ (രക്ഷാധികാരികൾ) കെ.ജോർജ് പണിക്കർ (ചെയർമാൻ), അഡ്വ.ജേക്കബ് ജോൺ (വൈസ് ചെയർമാൻ), സാംസൺ പാളക്കോണം (ജനറൽ കൺവീനർ), ജേക്കബ്.കെ.ജോൺ (കൺവീനർ), ബിജു ചെറിയാൻ (ട്രഷറർ)
