Your Image Description Your Image Description

നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ഫാ​ർ​മ​സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 20 ഫാ​ർ​മ​സി​ക​ൾ പൂ​ട്ടി. ഫാ​ർ​മ​സി ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ്‌ ഇ​വ പൂ​ട്ടി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്ത​നം, നി​യ​മ​വി​രു​ദ്ധ കൈ​മാ​റ്റം തു​ട​ങ്ങി​യ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ ഇ​തു​വ​രെ 60 ഫാ​ർ​മ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും അ​ധി​കൃ​​ത​ർ വ്യ​ക്ത​മാ​ക്കി. വ്യ​വ​സാ​യം-​ആ​രോ​ഗ്യം സം​യു​ക്ത പ​രി​ശോ​ധ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ഫാ​ർ​മ​സി നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കുമെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Related Posts