Your Image Description Your Image Description

ഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ചർച്ചകൾ അവരുടെ കുടുംബം മാത്രമേ നടത്താവുവെന്ന് കേ​ന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. പുറത്തുനിന്നുള്ള സംഘടനകളെ ചർച്ചകളിൽ ഉൾപ്പെടുത്തിയാൽ അത് നിമിഷ പ്രിയയുടെ മോചനത്തിന് തിരിച്ചടിയുണ്ടാക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. ഇതുസംബന്ധിച്ച ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ കുടുംബം ഒരാളെ നിയോഗിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. പുറത്ത് നിന്നുള്ള ഒരാളും നല്ല ഉദ്ദേശത്തോട് കൂടിയാണെങ്കിലും ഈ ചർച്ചകളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Related Posts