Home » Blog » Business » നാലാം പാദത്തിൽ 320 കോടി രൂപയുടെ അറ്റാദായം നേടി ഫിൻടെക് പ്ലാറ്റ്ഫോം ‘എയ്ഞ്ചൽ വൺ’; മൊത്തം വരുമാനം 1467 കോടി രൂപ 
4
കൊച്ചി: മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 320 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി രാജ്യത്തെ മുൻനിര ഫിൻടെക് പ്ലാറ്റ്ഫോമായ എയ്ഞ്ചൽ വൺ. മുൻ വർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 19 ശതമാനമാണ് വളർച്ച. കമ്പനിയുടെ മൊത്തം വരുമാനം 9.7 ശതമാനം വളർച്ച നേടി 1467 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന വെൽത്ത് മാനേജ്മെന്റ് ബിസിനസും എസ്ഐപി വിഭാഗവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
എസ്ഐപി രജിസ്ട്രേഷൻ 21 ലക്ഷം കടന്നു. കമ്പനിയുടെ മൊത്തം ബിസിനസ് 10080 കോടി രൂപയായി. ക്രെഡിറ്റ്, മ്യൂച്വൽ ഫണ്ട്, അസറ്റ് മാനേജ്മന്റ് വിഭാഗങ്ങൾ വളർച്ച രേഖപ്പെടുത്തി. ഓഹരിയാക്കാൻ കഴിയാത്ത കടപ്പത്രങ്ങളുടെ വിതരണത്തിലൂടെ 1500 കോടി രൂപ സമാഹരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.