Home » Blog » Kerala » ടാറ്റ സൺസ് ചെയർമാന്റെ പുനർനിയമനം നിയമവിരുദ്ധമല്ല; നോയൽ ടാറ്റയുടെ നിലപാടുകൾക്ക് തിരിച്ചടി
images (14)

മുംബൈ: ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ പുനർനിയമിച്ച നടപടി പൂർണ്ണമായും നിയമപരമാണെന്ന് വ്യക്തമാക്കി ടാറ്റാ സൺസ്. പുനർനിയമനം ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ പ്രകാരം നിയമവിരുദ്ധമാണെന്ന നോയൽ ടാറ്റയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ടാറ്റാ സൺസ്, ടാറ്റാ ട്രസ്റ്റിന് ഔദ്യോഗിക മറുപടി നൽകിയത്.

 

സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചത്. കമ്പനിയുടെ ഭരണഘടനാ ചട്ടങ്ങളും കമ്പനി നിയമങ്ങളും പൂർണ്ണമായും പാലിച്ചാണ് തീരുമാനമെന്നും തീരുമാനം നടപ്പിലാക്കാൻ വാർഷിക പൊതുയോഗം വേഗത്തിലാക്കുമെന്നും ടാറ്റാ സൺസ് അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ പ്രിൻസിപ്പൽ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരികളും ടാറ്റാ ട്രസ്റ്റുകളുടെ കൈവശമാണ്.

 

ചെയർമാന്റെ കാലാവധി നീട്ടുന്ന നടപടിക്രമങ്ങളിൽ ട്രസ്റ്റിന്റെ അനുമതിയും പങ്കാളിത്തവും ഉറപ്പാക്കിയിരുന്നില്ലെന്നാണ് നോയൽ ടാറ്റ പ്രധാനമായും ആരോപിച്ചത്. എന്നാൽ ബോർഡ് യോഗത്തിന്റെ നിബന്ധനകളും വോട്ടിംഗ് നടപടികളും പാലിച്ചാണ് തിരുമാനമെടുത്തതെന്നും യാതൊരുവിധ നിയമലംഘനവും നടന്നിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ടാറ്റാ ട്രസ്റ്റും ടാറ്റാ സൺസ് ബോർഡും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് കമ്പനിയുടെ ഈ ഔദ്യോഗിക പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *