Home » Blog » Kerala » മൊബൈൽ വരിക്കാർക്ക് ആശ്വാസമായി ട്രായിയുടെ പുതിയ നിർദ്ദേശങ്ങൾ; കുറഞ്ഞ ചെലവിലുള്ള പ്ലാനുകൾ ഉടൻ എത്തും
images (17)

മൊബൈൽ ഫോൺ കോളിംഗിനും എസ്എംഎസിനുമായി മാത്രം ഉപയോഗിക്കുന്ന സാധാരണക്കാർക്ക് ആശ്വാസകരമായ നിർദേശവുമായി ട്രായ് രംഗത്ത്. ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ പ്രത്യേക വോയിസ്, എസ്എംഎസ് പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് റെഗുലേറ്ററി അതോറിറ്റി നിർദേശം നൽകി. ഡാറ്റ ഇല്ലാത്തതിനാൽ ഇത്തരം പ്ലാനുകൾക്ക് നിരക്കും വളരെ കുറവായിരിക്കുമെന്നാണ് സൂചന.

 

പുതിയ ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടപ്രകാരം 30 ദിവസം വരെ കാലാവധിയുള്ള വോയ്സ്, എസ്എംഎസ് മാത്രം അടങ്ങിയ താരിഫ് വൗച്ചറുകൾ കമ്പനികൾ ലഭ്യമാക്കണം. കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാൻ കഴിയുന്ന വിധത്തിലുള്ള 30 ദിവസത്തിലധികം കാലാവധിയുള്ള പ്ലാനുകളും നൽകേണ്ടതുണ്ട്. ഫെബ്രുവരി പോലുള്ള ചെറിയ മാസങ്ങളിൽ ആ മാസത്തെ അവസാന ദിവസമായിരിക്കും പ്ലാൻ പുതുക്കുന്ന തീയതി. നിലവിൽ ദീർഘകാല പ്ലാനുകൾ മാത്രം ആശ്രയിച്ചിരുന്ന സാധാരണക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും ഇത് വലിയൊരു ആശ്വാസമാകും.

 

നിലവിൽ ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ കമ്പനികൾ വോയ്സ് പ്ലാനുകൾ നൽകുന്നുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും 84 ദിവസോ അല്ലെങ്കിൽ ഒരു വർഷമോ നീളുന്ന ദീർഘകാല പ്ലാനുകളാണ്. പുതിയ ട്രായ് നിർദേശത്തോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബജറ്റിനും ആവശ്യത്തിനും അനുസരിച്ച് ചെറിയ കാലയളവിലേക്ക് റീചാർജ് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ ടെലികോം കമ്പനികൾ പുതിയ പ്ലാനുകളുടെ കൃത്യമായ നിരക്കുകളും മറ്റും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *