Your Image Description Your Image Description

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ പുതിയ മോഡലായ സിഎംഎഫ് ഫോണ്‍ 2 പ്രോ ഈ മാസം അവസാനം ഇന്ത്യയിലും ആഗോള വിപണികളിലും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. സിഎംഎഫ് ഫോണ്‍ 1 ന്റെ പിന്‍ഗാമിയായി ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ 28ന് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

മെറ്റാലിക് ലുക്കും ഫീലും നല്‍കുന്നതില്‍ സിഎംഎഫ് ഫോണ്‍ 1 ല്‍ നിന്ന് ഏറെ വ്യത്യാസം സിഎംഎഫ് ഫോണ്‍ 2 പ്രോയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സിഎംഎഫ് ഫോണില്‍ ഒരുതരം മോഡുലാര്‍ ഡിസൈന്‍ ഉണ്ടായിരുന്നു. 2023 ല്‍ അരങ്ങേറ്റം കുറിച്ച സിഎംഎഫ് ഫോണ്‍ 1 ന് ശേഷം സിഎംഎഫ് സബ്-ബ്രാന്‍ഡിന് കീഴില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ സ്മാര്‍ട്ട്ഫോണായിരിക്കും ഇത്. ഇതോടൊപ്പം സിഎംഎഫ് ബഡ്‌സ് 2, സിഎംഎഫ് ബഡ്‌സ് 2എ, സിഎംഎഫ് ബഡ്‌സ് 2 പ്ലസ് എന്നിവ ഉള്‍പ്പെടുന്ന ട്രൂ-വയര്‍ലെസ്-സ്റ്റീരിയോ ഇയര്‍ബഡുകളുടെ പുതിയ നിരയും പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *