Your Image Description Your Image Description

ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 43 ഭക്ഷ്യ സ്ഥാപനങ്ങൾ ദോഫാർ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മാർക്കറ്റുകൾ, റസ്റ്ററന്റുകൾ, കഫേകൾ, അറവുശാലകൾ, പരമ്പരാഗത അടുക്കളകൾ, റെസിഡൻഷ്യൽ ഏരിയകളിലെ ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

മോശം ശുചിത്വ രീതികൾ, അനുചിതമായ ഭക്ഷണ സംഭരണം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള​ും പരിശോധനയിൽ കണ്ടെത്തി.ആരോഗ്യ ലംഘനങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 1771 വഴിയോ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴിയോ അറിയിക്കമെന്ന് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Posts