Your Image Description Your Image Description

അൽ വാസൽ സ്ട്രീറ്റും അൽ മനാറ സ്ട്രീറ്റും കൂടിച്ചേരുന്ന ജംഗ്ഷനിലെ റോഡുപണികൾ പൂർത്തിയാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ). ഇതോടെ റോഡിന്റെ ശേഷി 50 ശതമാനം വർധിച്ചു. ഇതോടൊപ്പം പാതകളുടെ എണ്ണം മൂന്നായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്കും കാത്തിരിപ്പ് സമയവും 30 ശതമാനം വരെ കുറഞ്ഞതായും ആർടിഎ അറിയിച്ചു.

അൽ മനാറ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലേയ്ക്ക് പോകുന്ന വാഹനങ്ങൾക്കായി പുതിയൊരു പാതയും ഇതേ ദിശയിലേയ്ക്ക് പോകുന്ന വാഹനങ്ങൾക്ക് യു-ടേൺ എടുക്കാൻ പ്രത്യേക പാതയും നിർമിച്ചിട്ടുണ്ട്. ദുബായിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിലും പ്രധാന ഇടനാഴികളുമായി ബന്ധിപ്പിക്കുന്നത് മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2025 ട്രാഫിക് ഇംപ്രൂവ്‌മെന്റ് പ്ലാൻ നടപ്പാക്കാനാണ് തീരുമാനം.

Related Posts