Your Image Description Your Image Description

ദുബായിൽ വീ​ണ്ടും 50 ഡി​ഗ്രി​ക്ക്​ മു​ക​ളി​ൽ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. അ​ൽ​ഐ​നി​ലെ സ്വ​യ്​​ഹാ​നി​ൽ​ ചൊ​വ്വാ​ഴ്ച 2.30നാ​ണ്​ 50.5 ഡി​ഗ്രി ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ചൂ​ട്​ വ​ർ​ധി​ച്ച​തോ​ടെ ഈ​ർ​പ്പ​ത്തി​ന്‍റെ അ​ള​വും കൂ​ടി​യി​ട്ടു​ണ്ട്.

രാ​ത്രി​സ​മ​യ​ത്ത്​ പ​ല​യി​ട​ങ്ങ​ളി​ലും മൂ​ട​ൽ​മ​ഞ്ഞ്​ നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്തെ ചൂ​ട്​ ചെ​റി​യ​രീ​തി​യി​ൽ കു​റ​യു​മെ​ന്നാ​ണ്​ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. വ്യാ​ഴാ​ഴ്ച​വ​രെ രാ​ത്രി മൂ​ട​ൽ​മ​ഞ്ഞി​ന്​ സാ​ധ്യ​ത​യു​ണ്ട്. പ​ടി​ഞ്ഞാ​റു​നി​ന്ന് വ​ട​ക്ക് പ​ടി​ഞ്ഞാ​റോ​ട്ട് മ​ണി​ക്കൂ​റി​ൽ 40 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത് പൊ​ടി​ക്കാ​റ്റി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. മൂ​ട​ൽ​മ​ഞ്ഞോ പൊ​ടി നി​റ​ഞ്ഞ​തോ ആ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ഡ്രൈ​വ​ർ​മാ​രോ​ട്​ നി​ർ​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *