Your Image Description Your Image Description

ദുബായിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എമിറേറ്റിലെ മൊത്തം സൈക്കിൾ പാതകളുടെ നീളം 1000 കിലോമീറ്ററാക്കി ഉയർത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും സൈക്കിൾ സൗഹൃദ നഗരങ്ങളിലൊന്നാക്കി ദുബായിയെ മാറ്റുകയാണ് ലക്ഷ്യം. എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിലായി നിലവിൽ 557 കിലോമീറ്റർ സൈക്കിൾ പാതകളുണ്ട്.

വിവിധയിടങ്ങളിലായി 100 കിലോമീറ്റർ നീളത്തിൽ പാതകളുടെ നിർമാണം പുരോഗമിക്കുന്നുമുണ്ട്. വരുംവർഷങ്ങളിൽ 185 കിലോമീറ്റർ ദൈർഘ്യത്തിൽ പാതകൾ നിർമിക്കാനും ധാരണയായിട്ടുണ്ട്. താമസ, വാണിജ്യ പ്രദേശങ്ങളെയും നഗരത്തിലെ പ്രധാന ആകർഷണങ്ങളെയും സൈക്കിൾ പാതകളിലൂടെ ബന്ധിപ്പിക്കാനാണ് ആർടിഎ ശ്രമിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts