Your Image Description Your Image Description

ടെഹ്‌റാന്‍: ഫ്‌ലോറിഡയിലെ ആഡംബര വസതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുരക്ഷിതനായിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍. സൂര്യപ്രകാശമേറ്റ് കിടക്കുമ്പോള്‍ ഒരുപക്ഷേ അദ്ദേഹത്തിനുമേല്‍ ആക്രമണം ഉണ്ടായേക്കാമെന്നും ട്രംപിന്റെ പൊക്കിളില്‍ ഒരു ചെറു ഡ്രോണ്‍ ചെന്നിടിച്ചേക്കാമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനി പറഞ്ഞു.

”മാര്‍ എ ലാഗോയില്‍ സ്വസ്ഥമായി സൂര്യപ്രകാശമേറ്റ് കിടക്കാന്‍ പറ്റാത്തവിധത്തിലുള്ള ഒരു കാര്യം ട്രംപ് ചെയ്തു. സൂര്യനു നേരെ വയറുന്തിക്കിടക്കുമ്പോള്‍ ഒരു ചെറു ഡ്രോണ്‍ അദ്ദേഹത്തിന്റെ പൊക്കിളില്‍ വന്നിടിച്ചേക്കാം. ഇതു വളരെ എളുപ്പമാണ്” മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ ജവാദ് ലാരിജാനി പറഞ്ഞു.

ഇറാനിയന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ജവാദ് ലാരിജാനിയുടെ പരാമര്‍ശമെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ഷിയാ പുരോഹിതര്‍ ട്രംപിനും നെതന്യാഹുവിനുമെതിരേ അടുത്തിടെ മതവിധി പുറപ്പെടുവിച്ചിരുന്നു. ദൈവത്തിന്റെ ശത്രുക്കളെന്നായിരുന്നു ട്രംപിനേയും നെതന്യാഹുവിനേയും വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts