Your Image Description Your Image Description

മരണം എന്നത് പ്രപഞ്ച സത്യമാണ്. എന്നാൽ ഒരിക്കലും മരണമില്ലാതിരുന്നാലോ? അങ്ങനെ ഒരു അവസ്ഥയുണ്ടോ എന്ന് ചോദിച്ചാൽ, അതെ അങ്ങനെയുള്ള ഒരു ജീവി ഉണ്ട് എന്നാണ് ഉത്തരം. ഒരിനം ജെല്ലി ഫിഷാണ് ഇത്തരത്തിൽ ചിരംജീവികളായി വിലസുന്നത്. ടറിടോപ്സിസ് ഡോർണി (Turritopsis dohrnii) എന്നാണ് മരണമില്ലാത്ത ഈ ജെല്ലി ഫിഷിന്റെ ശാസ്ത്ര നാമം.

സാധാരണ ജെല്ലിഫിഷിന്റെ ജീവിതകാലയളവ് 2മുതൽ 6 മാസം, അല്ലെങ്കിൽ ചിലപ്പോൾ വർഷങ്ങളും ആണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ് ജീവലോകത്തെ ഒരു ചിരംജീവിയാണ്‌ മേല്പറഞ്ഞ ജെല്ലിഫിഷ്. മരണമടുത്തു എന്ന് തോന്നിത്തുടങ്ങിയാൽ വീണ്ടും കുഞ്ഞായി മാറുന്ന പ്രതിഭാസമാണ് ഇവിടെ നടക്കുന്നത്. വാർദ്ധക്യമോ മറ്റു അസുഖങ്ങളോ വന്നു മരണമടുത്തു എന്ന് തോന്നിയാൽ അവർ ശൈശവാവസ്ഥയിലേക്ക് തന്നെ മടങ്ങും. അതായതു പൂർണവളർച്ചയെത്തിയ കോശങ്ങളെ തിരികെ വളർച്ചയെത്താത്ത കോശങ്ങളാക്കി മാറ്റാൻ ഇവയ്ക്ക് കഴിയും.

സമുദ്രത്തിനടിയിൽ പാറക്കൂട്ടങ്ങളിൽ പോളിപ് രൂപത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ജെല്ലി ഫിഷുകളുടെ വളർച്ചയിലെ ആദ്യ ഘട്ടം. പുറത്തു വന്നു രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഇവ പൂർണ്ണ വളർച്ച പ്രാപിക്കും. അതിനു ശേഷം ഭക്ഷണം ലഭിക്കാതെയോ രോഗം ബാധിച്ചോ ഏതെങ്കിലും തരത്തിൽ മരണം അടുത്തെന്നു തോന്നിയാൽ ശരീരകോശങ്ങളിൽ സ്വയം മാറ്റം വരുത്തി തിരികെ പോളിപ് രൂപത്തിലേയ്ക്കു മടങ്ങാൻ ഇവയ്ക്കു കഴിവുണ്ട്. കേവലം മൂന്നു ദിവസം മാത്രമേ ഇത്തരത്തിൽ തിരികെ ശൈശവാവസ്ഥയിലെത്താൻ ഇവയ്ക്കു വേണ്ടൂ. പുറമേയുള്ള രൂപം ആദ്യത്തേതിനു സമാനമാകുമെങ്കിലും ഓരോ തവണ പോളിപ് രൂപത്തിൽ എത്തുമ്പോഴും ആന്തരിക ഘടനയിൽ വ്യത്യാസമുണ്ടാകും. മരണമില്ലാത്ത ജീവികൾ ആണെകിലും ഇവർ വലിയ ജീവികൾക്ക് ഇരകൾ ആകാറുണ്ട്.

യഥാർത്ഥത്തിൽ ജെല്ലിഫിഷ് എന്നത് ഒരു മത്സ്യവിഭാഗമല്ല. ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരു അത്ഭുതമാണ് ജെല്ലിഫിഷ്. സാധാരണ ജനങ്ങൾക്കിടയിൽ ജെല്ലിഫിഷ് എന്ന വാക്ക് അത്ര പരിചിതമല്ലെങ്കിലും കടൽച്ചൊറി അല്ലെങ്കിൽ “കാഞ്ഞാൻ പോത്ത് “ ഏറെ സുപരിചിതമാണ്.കായൽ, കടൽ തുടങ്ങിയവ ഉപജീവനമാർഗമായവർക്ക് ഈ ജീവി എന്നും ശത്രുവാണ്. മത്സ്യസമ്പത്തു കുറയുന്നതും, മത്സ്യവലകളുടെ നാശവും അതിൽ ചിലതു മാത്രം. ശരീരത്തിന്റെ 95% വെള്ളം മാത്രമാണെങ്കിലും ഭീകര ജീവികളാണിവ.

Leave a Reply

Your email address will not be published. Required fields are marked *