Your Image Description Your Image Description

മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) കാര്യത്തിൽ പാശ്ചാത്യ ആധിപത്യമുള്ള ഗ്രൂപ്പ് ഓഫ് സെവനെ ബ്രിക്സ് ഇതിനകം മറികടന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റിയോ ഡി ജനീറോയിൽ നടന്ന പതിനേഴാമത് വാർഷിക ബ്രിക്‌സ് ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ വീഡിയോ ലിങ്ക് വഴി സംസാരിച്ച പുടിൻ, ‘ഭൂമിയുടെ മൂന്നിലൊന്ന് ഭൂപ്രദേശവും, ഗ്രഹത്തിന്റെ പകുതിയോളം ജനസംഖ്യയും മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയുടെ 40% വും ബ്രിക്‌സ് അംഗരാജ്യങ്ങളാണ്’ എന്ന് പറഞ്ഞു.

പുടിൻ നടത്തിയ പ്രസ്താവന ആഗോള സാമ്പത്തിക രംഗത്ത് ബ്രിക്സിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനം അടിവരയിടുന്നു. 2025-ലെ ഐഎംഎഫ് ഡാറ്റ പ്രകാരം, വാങ്ങൽ ശേഷി തുല്യത (Purchasing Power Parity – PPP) അനുസരിച്ച് ബ്രിക്സിൻ്റെ സംയോജിത ജിഡിപി ഇതിനകം 77 ട്രില്യൺ ഡോളർ കവിഞ്ഞുവെന്നും, ഇത് ജി7-ൻ്റെ 57 ട്രില്യൺ ഡോളറിനെക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് അംഗരാജ്യങ്ങൾ ഇന്റർ-ബ്ലോക്ക് വ്യാപാരത്തിൽ അവരുടെ ദേശീയ കറൻസികളെ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അമേരിക്കൻ ഡോളറിൻ്റെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ബ്രിക്സിൻ്റെ നിലപാടിന് ശക്തി പകരുന്നു. ‘ആഗോള ഭരണത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ബ്രിക്സ് അർഹതയോടെ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. അതിൻ്റെ ആഗോള നിലയും സ്വാധീനവും വർഷം തോറും വർദ്ധിച്ചുവരികയാണ്. ഈ ഗ്രൂപ്പ് ആഗോള ഭൂരിപക്ഷത്തിന്റെ അടിസ്ഥാന താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും പുടിൻ ചൂണ്ടിക്കാണിച്ചു.

ബ്രിക്സിൻ്റെ മുഖമുദ്രയായ “പരസ്പര ബഹുമാനം” പുടിൻ പ്രശംസിച്ചു. വ്യത്യസ്ത സംസ്കാരങ്ങളെയും മതങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനും, വികസ്വര രാജ്യങ്ങൾക്ക് ഈ കൂട്ടായ്മയെ ആകർഷകമാക്കാനും ഇത് സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗോൾഡൻ ബില്യൺ എന്ന് വിളിക്കപ്പെടുന്നവരുടെ താൽപ്പര്യങ്ങൾക്കായി മാത്രം നിലനിന്നിരുന്ന അന്താരാഷ്ട്ര ബന്ധങ്ങളുടെ ഏകധ്രുവ സംവിധാനം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, ഒരു ബഹുധ്രുവ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് വഴിമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts