Your Image Description Your Image Description

ഇ​സ്രാ​യേ​ലി ക്രൂ​ര​ത മൂ​ലം ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് പ​ര​മാ​വ​ധി സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ദി. ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്‌​ഡ്‌ ആ​ൻ​ഡ് റി​ലീ​ഫ് സെ​ന്റ​ർ (കെ.​എ​സ്. റി​ലീ​ഫ്) ആ​ദ്യം മു​ത​ലേ രം​ഗ​ത്തു​ണ്ട്. സാ​മ്പ​ത്തി​ക സം​ഭാ​വ​ന​ക​ളും ആ​വ​ശ്യ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​മാ​യ സ​ഹാ​യ പാ​ക്കേ​ജു​ക​ളാ​ണ്​ സൗ​ദി അ​വി​ടെ എ​ത്തി​ക്കു​ന്ന​ത്.

സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്​ മു​ത​ൽ കെ.​എ​സ്‌. റി​ലീ​ഫ് വ​ഴി 18.5 കോ​ടി ഡോ​ള​റി​ന്റെ മാ​നു​ഷി​ക സ​ഹാ​യം നേ​രി​ട്ട് എ​ത്തി​ച്ചെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ പ​റ​ഞ്ഞു. പു​ന​ർ​നി​ർ​മാ​ണ​ത്തി​നും ദു​രി​താ​ശ്വാ​സ​ത്തി​നു​മാ​യി സൗ​ദി വി​വി​ധ യു.​എ​ൻ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് 106 ബി​ല്യ​ൺ ഡോ​ള​ർ തു​ട​ക്ക​ത്തി​ലേ സ​മാ​ഹ​രി​ച്ച​താ​യി അ​മീ​ർ ഫൈ​സ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts