Your Image Description Your Image Description

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വൻശക്തി രാജ്യങ്ങൾ. ഇസ്രായേലിന്റെ അടുത്ത സൗഹൃദ രാജ്യങ്ങൾ ഉൾപ്പെടെ 25 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിലൂടെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, കാനഡ എന്നിവർക്കുപുറമെ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.

ഗസ്സയിലെ ജനങ്ങളുടെ അന്തസ്സും, മാനുഷികതയും തകർക്കുന്ന ഇസ്രായേലിന്റെ സഹായ വിതരണ മാതൃകയെയും ശക്തമായ ഭാഷയിൽ അപലപിച്ചു. സകല അന്താരാഷ്​ട്ര മര്യാദകളും ലംഘിച്ച് തുടരുന്ന ഇസ്രായേൽ ആ​ക്രമണത്തിന്റെ ഫലമായി സാധാരണക്കാരുടെ ദുരിതം പുതിയ തലത്തിലേക്ക് മാറിയതായും വ്യക്തമാക്കി.

Related Posts