Your Image Description Your Image Description

ഗസ്സയിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഗസ്സ മുനമ്പിന്‍റെ മധ്യഭാഗത്തുള്ള ദേർ അൽ-ബലാഹ് പ്രദേശത്ത് ഇസ്രായേൽ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഐ.ഡിഎഫിന്‍റെ (ഇസ്രായേൽ പ്രതിരോധ സേന) ഒരു സൈനികൻ മരിച്ചത്.

ഹോളോണിൽ നിന്നുള്ള ഗൊലാനി ബ്രിഗേഡിന്റെ 13-ാം ബറ്റാലിയനിലെ സ്റ്റാഫ് സാർജന്റ് അമിത് കോഹൻ (19) ആണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിനകത്തുണ്ടായ സ്ഫോടനത്തിലാണ് സംഭവം. മറ്റൊരു സൈനികന് ഗുരുതര പരിക്കുണ്ട്. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 455 ആയി.

Related Posts